എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം; നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. കെ.പി. വനജ മുഖ്യാതിഥിയായി. ടി.കെ. അരവിന്ദാക്ഷൻ, രാജൻ കൊയിലോത്ത്, എൻ. നിഷ, ഷീമ വളളിൽ, എ.ഡാനിയ, ഗംഗാധരൻ, ടി.വി. ഗോപാലൻ, പി.കെ. ബാലൻ, വി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Description: