വിളയാട്ടൂര്‍ അയിമ്പാടിപാറ മാതൃകാ അങ്കണവാടിക്കായി കെട്ടിടമൊരുങ്ങുന്നു; നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ അയിമ്പാടിപാറ മാതൃകാ അങ്കണവാടി കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മെമ്പര്‍ വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷീദ നടുക്കാട്ടില്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.കെ. വിജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് ഓടയില്‍, കെ.എം. രാജേന്ദ്രന്‍, കൂനിയത്ത് നാരായണന്‍ കിടാവ്, പി.സി. കുഞ്ഞിരാമന്‍, അംഗന്‍വാടി വര്‍ക്കര്‍ വിജില എന്നിവര്‍ സംസാരിച്ചു.