വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതൽകൂട്ടാവും പേരാമ്പ്രയിൽ വിദ്യാർത്ഥികൾക്കായി “നെസ്റ്റ്” പദ്ധതി


പേരാമ്പ്ര: വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതൽകൂട്ടാവും എന്ന് പ്രമുഖ ചലച്ചിത്ര സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ ടീം ഇൻകുബേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന “നെസ്റ്റ്” സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർഡ്‌ മെബർ അർജുൻ കറ്റയാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച് വിദ്യാർത്ഥികൾക്ക് ഉള്ള അനുമോദനവും, പ്രമുഖ കരിയർ കോച്ച് മുഹമ്മദ് നബീൽ നയിച്ച കരിയർ ഗൈഡൻസ് ശില്പശാലയും നടന്നു.

പേരാമ്പ്ര എച്ച്‌.എസ്‌.എസ്‌ ഹെഡ്മാസ്റ്റർ പി.സുനിൽ കുമാർ,വാർഡ്‌ കൺവീനർ കെ.കെ രാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാപ്പിയിൽ കരുണാകരൻ, എ.പി രാജേഷ്, കെ.ആർ ഇബ്രാഹിം, പി.എം ശങ്കരൻ, കെ.ടി രാമചന്ദ്രൻ, രജീഷ് കിഴക്കയിൽ, സുധീർ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

Summary: Nest project inagurated at perambra bydirector unnikrishnan avala