നാടൊന്നിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന് വീടൊരുങ്ങി


മേപ്പയ്യൂർ : സ്വന്തമായൊരു വീട് എന്നത് വലിയ സ്വപ്നമായിരുന്നു വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന്. ആ സ്വപ്നത്തിന് വേണ്ടി നാടൊന്നിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ താക്കോൽ കൈമാറി. പതിനൊന്ന് ലക്ഷം രൂപാ ചെലവിലാണ് ഒരു നില വീട് നിർമ്മിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി ബിജു അദ്ധ്യക്ഷനായി.

നിർമ്മാണ കമ്മിറ്റി കൺവീനർ ടി.കെ. ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, കെ.എം സത്യേന്ദ്രൻ, കൂനിയത്ത് നാരായണൻ കിടാവ്, കെ.പി. അബ്ദുൾസലാം, ഇ.കെ ശങ്കരൻ, സുനിൽ ഓടയിൽ, എൻ. ശ്രീധരൻ, പി.സി കുഞ്ഞിരാമൻ, കെ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.