സോപ്പ് ആൻ്റ് ടോയലറ്ററീസ് വിഭാഗത്തിൽ പരിശീലനം നേടി തൂണേരി ബ്ലോക്കിലെ അയൽക്കൂട്ട അംഗങ്ങൾ; പരിപാടി സംഘടിപ്പിച്ചത് കുടുംബശ്രീ ജില്ലാ മിഷൻ


തൂണേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തുണേരി ബ്ലോക്കിലെ തെരഞ്ഞെടുത്ത അയൽക്കൂട്ട അംഗങ്ങൾക്കായി “സോപ്പ് ആൻ്റ് ടൊയലറ്ററീസ്” വിഭാഗത്തിൽ വൈദഗ്ധ്യ പരിശീലനം സംഘടിപ്പിച്ചു . 14 ദിവസത്തെ പരിശീലനമാണ് നൽകിയത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.

എടച്ചേരി കോ-ഓപ് റേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബിന്ദു, നിഷ എടച്ചേരി, ഭവ്യ അനൂപൻ, രാജീവൻ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് സുനിൽ എക്സാത്, മോണിഷ, ബിന്ദിഷ , പ്രജിത എന്നിവർ നേതൃത്വം നൽകി.