‘ഇനി മരുന്നുകളുടെ വിലയെക്കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട’; മരുന്നുകള്‍ക്ക് ന്യായമായ വിലയുമായി നീതി മെഡിക്കല്‍സ്റ്റോര്‍ കുരുടി മുക്കില്‍
മേപ്പയ്യൂര്‍: പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി കുരുടിമുക്കില്‍ നീതിമെഡിക്കല്‍ സ്റ്റോറിന് തുടക്കമായി. മേപ്പയ്യൂര്‍ കോ.ഓപ്പ്. ടൗണ്‍ബാങ്ക് കുരുടി മുക്കില്‍ ആരംഭിച്ച നീതിമെഡിക്കല്‍ സ്റ്റോര്‍ പേരാമ്പ്ര നിയോജകമണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മരുന്നുകള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദിവസേനെ മരുന്നുകള്‍ കഴിക്കേണ്ടതായി വരുന്ന സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാവും നീതിമെഡിക്കല്‍ സ്റ്റോര്‍.
ചടങ്ങില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ആദ്യവില്‍പന നടത്തി. ബാങ്ക് പ്രസിഡന്റ് കൂവല ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാങ്ക് സെക്രട്ടറി കെ.ജി ബിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആശംസകള്‍ അര്‍പ്പിച്ച് ബ്ലോക്ക് മെമ്പര്‍ രജില എല്‍.വി, അരിക്കുളം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എം ബിനിത,മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, കെ.എം അമ്മത്, സി കെ നാരായണന്‍ മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍, വി എം ഉണ്ണി, കെ രാജീവന്‍, രാജന്‍ മാസ്റ്റര്‍ ഇ.സി രാമദാസ്, മുഹമ്മദ് ആവള, പ്രദീപന്‍ കണ്ണമ്പത്ത്, കെ.എം ശങ്കരന്‍, കെ.എം സത്യാന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വി മോഹനന്‍ നന്ദി പറഞ്ഞു.
summary: neethi medical store started at kurudimukk