നൊച്ചാട് കളോളി പൊയിലില്‍ നിന്നും വാല്യക്കോട് നീര്‍ത്തടം വരെ ഒരു നടത്തം; നീരുറവിനായുള്ള നീര്‍ത്തട നടത്തത്തില്‍ പങ്കാളികളായി വിദ്യാര്‍ഥികളും തൊഴിലാളികളും
പേരാമ്പ്ര: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി നൊച്ചാട് പഞ്ചായത്തില്‍ നീരുറവ് എന്ന പേരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. വാല്യക്കോട് നീര്‍ത്തടത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വഹിച്ചു.
നീര്‍ത്തട നടത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ, വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ബി.ഡി.ഒ പി. കാദര്‍ ജോ. ബി.ഡി.ഒ കെ.പി ഷൈലേഷ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര സെന്ററിലെ വിദ്യാര്‍ഥികള്‍, എം.ജി.എന്‍.ആര്‍.ഇ.ജി ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൊച്ചാട് കളോളി പൊയിലില്‍ നിന്നാരംഭിച്ച നീര്‍ത്തട നടത്തം മുളിയങ്ങലില്‍ സമാപിച്ചു.
Summary: neerhada nadatham programme in nochad