നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; പേരാമ്പ്ര ബ്ലോക്ക്തല മത്സരം 25ന്


പേരാമ്പ്ര: ഹരിതകേരളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പേരാമ്പ്ര ബ്ലോക്ക്തല മത്സരം 25ന് രാവിലെ 9.30 മുതൽ പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ നടക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് അവസരം.

29ന് കൊയിലാണ്ടിയിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ വിജയിക്കുന്ന 4പേർക്ക് മേയ് 16,17,18 തീയതികളിൽ മൂന്നാർ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ – ഫോൺ: 8943100306.

Description: Neelakurinji Biodiversity Study Festival; Perambra block level competition on 25th