മേപ്പയ്യൂരില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ്; സര്‍വ്വീസ് പുനസ്ഥാപിക്കണമെന്ന് എന്‍.സി.പി പയ്യോളി മണ്ഡലം കമ്മിറ്റി


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് നടത്തി കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി ബസ്സ് പുനസ്ഥാപിക്കണമെന്ന് ആവശ്യം ശക്തം. മേപ്പയ്യൂരില്‍ നിന്നും കീഴൂര്‍-പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് മൂലം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലാവുന്നത്. എത്രയും പെട്ടന്ന ഇത് പുനരാരംഭിക്കണമെന്ന് എന്‍.സി.പി പയ്യോളി മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

അതിരാവിലെ മേപ്പയ്യൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന ബസ്സ് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നവര്‍ക്കും രാവിലെ ഒ.പി ടിക്കറ്റ് എടുക്കേണ്ടുന്ന രോഗികള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. മാസങ്ങളോളമായി ഈ ബസ്സ് സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കയാണ് ഇത് കാരണം യാത്രക്കാരും മെഡിക്കല്‍ കോളേജിലേക്കും മറ്റും പോകുന്ന രോഗികളും വളരെയേറെ പ്രയാസം അനുഭവിച്ചു വരികയാണ്. ഇതിലൂടെയുള്ള ബസ്സ് സര്‍വ്വീസ് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കാണാന്‍ യോഗം തീരുമാനിച്ചു.

എന്‍.സി.പി മണ്ഡലം തല സംഘടനാ തിരഞ്ഞെടുപ്പില്‍ എസ്.വി റഹ്‌മത്തുള്ള പ്രസിഡന്റ് പി.വി അശോകന്‍ വൈസ് പ്രസിഡന്റ് ചെറിയാവി രാജന്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. എ.വി ബാലകൃഷ്ണന്‍, പി.വി വിജയന്‍, പി.വി സജിത്ത്, മൂഴിക്കല്‍ ചന്ദ്രന്‍, പി.വി അശോകന്‍, പി.എം രജ്ജിനി എന്നിവര്‍ മേല്‍ക്കമ്മികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

റിട്ടേണിങ് ഓഫിസര്‍ പി.പവിത്രന്‍ സംഘടനാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം തല മറ്റു ഭാരവാഹികളായി പി.എം ഖാലിദ്. വൈസ് പ്രസിഡന്റ് മൂഴിക്കല്‍ ചന്ദ്രന്‍, കയ്യില്‍ രാജന്‍, കെ.പി പ്രകാശന്‍ സെക്രട്ടറിമാരായും മണ്ഡലം പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.

എസ്.വി റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ സി സത്യചന്ദ്രന്‍, സി.രമേശന്‍, എ.വി ബാലകൃഷ്ണന്‍, പി.വി വിജയന്‍, പി.വി സജിത്ത്, മുഴിക്കല്‍ ചന്ദ്രന്‍, പി.വി അശോകന്‍, സി.രാജന്‍, കയ്യില്‍ രാജന്‍, ടി.കെ കുമാരന്‍, കെ.പി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

summary: ncp wants to restore ksrtc bus service in meppayyur to medical college