‘കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കണം’; ആവശ്യവുമായി എന്‍സിപി യോഗം
കൊഴുക്കല്ലൂര്‍: കൊയിലാണ്ടി താലൂക്കിലെ ഏറ്റവും നല്ല വില്ലേജായി അംഗീകാരം ലഭ്യമായ മേപ്പയൂര്‍ പഞ്ചായത്തിലെ കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കണമെന്ന ആവശ്യം ശക്തം. എന്‍.സി.പി കൊഴുക്കല്ലൂര്‍ വാര്‍ഡ് കമ്മിറ്റിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
മേപ്പയ്യൂര്‍ ടൗണില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസിന് ടൗണില്‍ തന്നെയുള്ള മേപ്പയ്യൂര്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സൗകര്യപ്രദമായ ഓഫീസ് നിര്‍മ്മിക്കാവുന്നതാണ്. കൊഴുക്കല്ലൂര്‍ വില്ലേജ് ജനകീയ സമിതി ഇതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശംവെച്ചതാണ് അതു കൂടി പരിഗണിച്ച് കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കി മാറ്റാനാവശ്യമായ നടപടി ഉണ്ടാകണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
വി കുഞ്ഞിരാമന്‍ കിടാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ കുഞ്ഞിക്കണ്ണന്‍, പി സതീഷ്ബാബു, വി രവീന്ദ്രന്‍, കെ.കെ മൊയ്തി, കിഴക്കയില്‍ രവി, വി നാരായണന്‍, വി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.