നവരാത്രിയാഘോഷം: വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ, വടകരയില്‍ വിപുലമായ സൗകര്യങ്ങൾ


വടകര: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭത്തിന് ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങള്‍. ഇന്നും നാളെയുമായുള്ള പൂജവെപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. ഞായറാഴ്ചയാണ് വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത്‌. ലോകനാർകാവ് ഭഗവതിക്ഷേത്രത്തില്‍ തയ്യില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും എഴുത്തിനിരുത്ത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 0496 -2527444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പുലര്‍ച്ചെ 6.20 മുതല്‍ ചടങ്ങ് ആരംഭിക്കും.

കളരിയുള്ളതിൽ ക്ഷേത്രത്തില്‍ 7.30ഓടെ ചടങ്ങുകള്‍ ആരംഭിക്കും. എടമന കൃഷ്ണകുമാർ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും എഴുത്തിനിരുത്ത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി: 8086473460. കണ്ണങ്കുഴി പരദേവതാ-ദേവി ക്ഷേത്തില്‍ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 9.30മുതല്‍ ചടങ്ങ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9495016191. പാലയാട്തെരു മഹാഗണപതി-ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 9മണി മുതല്‍ എഴുത്തിനിരുത്ത് ആരംഭിക്കും. രാജലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിലാണ് ചടങ്ങ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 8921885016.

കല്ലാച്ചി കുറ്റിപ്രം പാറയിൽ ശിവക്ഷേത്രം 10നും 11നും ഗ്രന്ഥംവെപ്പ്. 11ന് പതിവ് ക്ഷേത്രപരിപാടികൾക്കുപുറമേ ഗ്രന്ഥപൂജ, വിശേഷാൽപൂജകൾ. വൈകുന്നേരം 6.15ന് ദീപസമർപ്പണം. വൈകുന്നേരം ഏഴുമണിക്ക് പ്രാദേശിക കലാകാരികൾ ഒരുക്കുന്ന ന്യത്തന്യത്യങ്ങൾ എന്നിവയുണ്ടാകും. 12ന് മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ. രാത്രി ഏഴുമണിക്ക് സംഗീതാർച്ചനയുണ്ടാകും.13ന് വിജയദശമി ദിനത്തിൽ ഗ്രന്ഥപൂജ, തുടര്‍ന്ന്‌ വിദ്യാരംഭം.

തയ്യില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കുട്ടോത്ത് വിഷ്ണുക്ഷേത്രത്തിലെ എഴുത്തിനിരുത്ത്. രാവിലെ 7മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 9496342340 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അറത്തിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രം: നാരായണൻ നമ്പൂതിരി. മേൽശാന്തി കീഴ്പാടില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രാവിലെ 7മണി മുതല്‍ വടകര തെരു ഗണപതിക്ഷേത്രത്തില്‍ എഴുത്തിനിരുത്ത് ആരംഭിക്കും.മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 8330839625 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Description: Navratri celebrations: Temples gear up for vidyarambham