മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലും നവരാത്രി ആഘോഷം; 13 വരെ വിപുലമായ പരിപാടികൾ


മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. 13 വരെ എല്ലാ ദിവസവും ദീപാരാധനയും വാദ്യമേളവും ഉണ്ടാകും. 10 നാണ് പൂജവെപ്പ്. പൂജവെപ്പിനുള്ള സാധനങ്ങൾ 10 ന് വൈകീട്ട് 6:00 ക്ക് മുമ്പായി ക്ഷേത്രത്തിൽ എത്തിക്കണം.

11 ന് രാത്രി അനുമോദനം നടക്കും. തുടർന്ന് ഭക്തി ഗാനസുധ അരങ്ങേറും. 12ന് രാത്രി നൃത്താർച്ചന നടക്കും. 13 ന് രാവിലെ വിദ്യാരംഭം പൂജയെടുപ്പ്. വിദ്യാരഭത്തിനും വാഹന പൂജക്കും മുൻകൂട്ടി പേര് നൽകണമെന്നും ക്ഷേത്രക്കമ്മിറ്റി അറിയിച്ചു.