നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ പേരാമ്പ്ര: വിദ്യാരംഭം കുറിയ്ക്കാനും വാഹനപൂജയ്ക്കും വന്‍ ഭക്തജനത്തിരക്ക്


ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി കാലാദീപം നൃത്ത, സംഗീത വിദ്യാലയം അവതരിപ്പിച്ച നൃത്താര്‍ച്ചന, സതിനൃത്തവിദ്യാലയം ഒരുക്കിയ നൃത്തസന്ധ്യ, ഗ്രന്ഥംവെപ്പ് എന്നിവയുണ്ടായിരുന്നു.

കൊളക്കാട് അടുമ്പല്‍ ഭഗവതി ക്ഷേത്രത്തിലും വിദ്യാരംഭം ചടങ്ങുകള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നുണ്ട്. വൈകുന്നേരം അഞ്ചുമമിക്ക് വെളിയന്നൂര്‍ അനില്‍കുമാറിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റവുമുണ്ടാകും.

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ട നവരാത്രി ആഘോഷപരിപാടികള്‍ ഇന്ന് അവസാനിക്കുകയാണ്. അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഇന്ന് പിഷാരികാവില്‍ വിദ്യാരംഭം കുറിയ്ക്കാനായി എത്തുക.