ഗ്രന്ഥം വെയ്പ്പും വിദ്യാരംഭവും വാഹന പൂജയും; നവരാത്രി ആഘോഷമാക്കി കീഴ്പയൂർ വെസ്റ്റ്‌ ശ്രീ അയ്യപ്പ ഭജനമഠം


കീഴ്പയൂർ: നവരാത്രി വിപുലമായി ആഘോഷിച്ച് കീഴ്പയൂർ വെസ്റ്റ്‌ ശ്രീ അയ്യപ്പ ഭജനമഠം. നവരാത്രിയുടെ ഭാ​ഗമായി ഗ്രന്ഥം വെയ്പ്പ്,ആയുധ പൂജ,വാഹന പൂജ, വിദ്യാരംഭം എന്നിവ നടന്നു. ബ്രഹ്മശ്രീ നീല മന ഇല്ലം ചന്ദ്രകാന്ത് നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി.

പ്രസിദ്ധ മലയാള ഭാഷാധ്യാപകൻ ടി.പി നാരായണൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. കമ്മറ്റി പ്രസിഡന്റ്‌ പി. എം. ശശി ആധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു.

Summary: Navarathri celebration