അപ്രതീക്ഷിത മരണത്തിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍; കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച നവനീതിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ
കൂത്താളി: കൂത്താളിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച നവനീതിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് ഉച്ചയോടെയാണ് കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത്(16)കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചത്.
പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ നവനീത് നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നീന്തല്‍ അറിയാവുന്ന കുട്ടിയാണ് നവനീതെന്നും അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
മൃതദേഹം പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നവനീത് കേളന്‍ മുക്ക് പാറച്ചാലില്‍ സുരേഷിന്റെയും രാഗിയുടെയും മകനാണ്. നന്ദനയാണ് സഹോദരി.