വടകര നവചിന്ത സാംസ്കാരിക വേദിയുടെ നവചിന്ത ആർട് ഫെസ്റ്റ് ശ്രദ്ധേയമായി


വടകര : നവചിന്ത സാംസ്കാരിക വേദി വടകര ടൗൺ ഹാളിൽ സംഘടിപ്പിച്ച ആർട് ഫെസ്റ്റ് ശ്രദ്ധേയമായി. വ്യത്യസ്തമായ നാടൻ കലാരൂപങ്ങളും സാംസ്കാരിക ചർച്ചകളും ഇശൽ വിരുന്നുമാണ് ഫെസ്റ്റിൽ നടന്നത്. പ്രശസ്ത പിന്നണി ഗായകൻ വി ടി മുരളി ആർട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ വടകര, റഊഫ് ചോറോട്, അസ്‌കർ വെള്ളയിൽ സംസാരിച്ചു. ശേഷം കളരി പയറ്റ്, കോൽക്കളി, തുടിതാളം, ഒപ്പന,എന്നിവ അരങ്ങേറി.

‘സാംസ്കാരിക കേരളം നടന്ന വഴികൾ’എന്ന വിഷയത്തിൽ സാംസ്കാരിക സദസ്സ് നടന്നു. പ്രശസ്ത എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. എ പി കുഞ്ഞാമു, എം സി വടകര, കടത്തനാട്ട് നാരായണൻ , ശശി ബപ്പൻ കാട്, പൗർണമി ശങ്കർ, പി ടി അഹമ്മദ്, ബാലൻ നടുവണ്ണൂർ, ടി പി മുഹമ്മദ്‌, സുബൈർ സി കെ എന്നിവർ സംസാരിച്ചു. നവചിന്ത ലോഗോ പി കെ പാറക്കടവ് പ്രകാശനം ചെയ്തു. വടകരയിലെ കലാകാരന്മാരെ വേദിയിൽ ആദരിച്ചു.