പ്രകൃതിക്ഷോഭം; നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം


വാണിമേൽ: കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും വെള്ളപൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം. കെട്ടിടങ്ങൾ, വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ, പശു -പശുതൊഴുത്ത്,ആട് – ആട്ടിൻ കൂട് – കോഴി – കോഴിക്കൂട്- പൂർണ്ണമായോ ഭാഗികമായോ തകർന്നവർ, നഷ്ടപ്പെട്ടർ നിരവധിയാണ്. ഇവർ ഇന്ന് തന്നെ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ
വില്ലേജ് ഓഫീസർ വാണിമേൽ : 9496285578
വില്ലേജ് ഓഫീസർ വിലങ്ങാട് : 8547616328

കൃഷി നാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃഷി ഓഫീസറെ അറിയിക്കേണ്ടതുമാണ്.
കൃഷി ഓഫീസർ: 9061553677