നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ; എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിക്ക് വടകരയിൽ തുടക്കമായി


വടകര: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ‘വൈബിന്റെ’ നേതൃത്വത്തിലുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. വടകര ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളിലും, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിലുമായി രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലന ക്‌ളാസ്സുകൾ നടക്കുന്നത്.

നാനൂറോളം വിദ്യാർത്ഥികളാണ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സുകൾ നടന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയലുകളും വിതരണം ചെയ്തു. എയ്​ഗോൺ ലേണിംങ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് വൈബ് ഈ വർഷവും പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.