ദേശീയ ജൂനിയർ കിക്ക് ബോക്സിങ്; കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിനാനും മത്സരിക്കും


വില്യാപ്പള്ളി: ദേശീയ ജൂനിയർ കിക്ക് ബോക്സിങിൽ കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിനാനും മത്സരിക്കാനിറങ്ങുന്നു. കഴിഞ്ഞമാസം കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേ ഡിയത്തിൽ നടന്ന 12-ാമത് സം സ്ഥാന കിക്ക് ബോക്സിങ് ഫു ൾ കോൺടാക്ട് വിഭാഗം ചാമ്പ്യ ൻഷിപ്പിൽ സ്വർണ മെഡൽ നേ ടിയാണ് സിനാൻ ദേശീയതലത്തിലേക്ക് യോഗ്യത നേടിയത്.

സെപ്റ്റംബർ 27 മുതൽ ഉത്തരാഖണ്ഡിലാണ് ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ് താരം. ചെരണ്ടത്തൂർ കല്ലാരം കണ്ടി മീത്തൽ അബ്ദു സലീം, ഫൗസിയ ദമ്പതികളുടെ മകനാണ് സിനാൻ .

തിരുവള്ളൂർ യു.എം.എ.ഐ ക്ലബിലെ മുഹമ്മദ് സൈഫുദ്ദീനാണ് സിനാന്റെ പരിശീലകൻ. അഞ്ച് വർഷമായി കിക്ക് ബോക്സിംങ് പരിശീലനം നടത്തുന്നു. ഈ മിടുക്കന്റെ നേട്ടത്തിൽ ഒരു നാട് മുഴുവൻ സന്തോഷത്തിലാണ്.