ദേശീയപാതാ വികസനം; അഴിയൂർ – വെങ്ങളം സ്ട്രെച്ച് നിർമ്മാണം മന്ദഗതിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്, തിക്കോടി അടിപ്പാതാ പ്രശ്നം പരിഹരിക്കാനുള്ള ചർച്ച നടത്തിയതായി മന്ത്രി


വടകര: വെങ്ങളം- അഴിയൂര്‍ സ്‌ട്രെച്ച് മന്ദഗതിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിക്കോടി അണ്ടര്‍പാസ് നിര്‍മ്മാണത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

വെങ്ങളം- അഴിയൂര്‍ സ്‌ട്രെച്ചിലെ പണി വേഗത്തിലാക്കാനും കുറച്ച് കൂടി തൊഴിലാളികളെ എത്തിക്കാനും നിര്‍ദേശം വെയ്ക്കുകയും പണി കഴിഞ്ഞയിടങ്ങളില്‍ റോഡ് തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിക്കോടിയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേകം രേഖാമൂലം എഴുതി നിതിന്‍ഗഡ്ക്കരിയിക്ക് സമര്‍പ്പിക്കുകയും ഡല്‍ഹിയില്‍വെച്ച് നടത്തിയ ചര്‍ച്ചയില്‍ അടിപ്പാത സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.

Summary: National Highway Development; Azhiyur-Vemalam stretch construction is slow, Minister Muhammad Riaz said, Minister held discussions to resolve Thikodi underpass problem