ദേശീയ നേത്രദാന പക്ഷാചരണം; ജില്ലാതല സമാപനം ശനിയാഴ്ച നരിപ്പറ്റയിൽ


നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ കോഴിക്കോട് ജില്ലാതല സമാപനം സപ്തംബർ 7 ശനിയാഴ്ച നരിപ്പറ്റയിൽ നടക്കും.രാവിലെ 10മണി മുതൽ കൈവേലിയിലെ പഞ്ചായത്ത്‌ ഹാളിലാണ് പരിപാടി നടക്കുക.

ജില്ലയിലെ മൊബൈൽ ഓപ്താൽമിക് യൂണിറ്റിലെ വിദഗ്ദരുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് , നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങൽ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.