സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വടകരയിൽ നേതാക്കളുടെ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ മൗനജാഥ


വടകര: സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വടകരയിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളുടെ നേതൃത്വത്തിൽ മൗനജാഥ സംഘടിപ്പിച്ചു. അഞ്ച് വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

മൗനജാഥയ്ക്ക് ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. മുൻ മന്ത്രി സി കെ നാണു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, ആർ സത്യൻ, അഡ്വ. ഐ മൂസ, എൻ പി അബ്ദുള്ള ഹാജി, പി വിജയബാബു, സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, സതീശൻ കുരിയാടി, ടി വി ബാലകൃഷ്ണൻ, വി ഗോപാലൻ, എടയത്ത് ശ്രീധരൻ, പി കെ ശശി എന്നിവർ സംസാരിച്ചു.