ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറയില്‍ പ്രതിഷേധാഗ്നി


പേരാമ്പ്ര: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നരിനടയിൽ പ്രതിഷേധാഗ്നി. ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധാഗ്നി നടത്തിയത്.

പരിപാടി സി.പി.ഐ.എം ചക്കിട്ടപാറ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മേഖല സെക്രട്ടറിയുമായ റിജു രാഘവന്‍ ഉദ്ഘാടനം ചെയിതു. മിഥുന്‍ ടി.വി, നിഖില്‍ നരിനട, നന്ദു കറ്റോടി, അര്‍ജ്ജുന്‍ എന്നിവര്‍ സംസാരിച്ചു.