അവര്‍ എഴുതിയും വായിച്ചും വളരട്ടെ; കുരുന്നുകള്‍ക്കായി നരിനട ഡി.വൈ.എഫ്.ഐ യൂണിറ്റുകള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


നരിനട: പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നരിനട ഡി.വൈ.എഫ്.ഐ യൂണിറ്റുകള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. നരിനട പുഷ്പ സ്‌കൂളില്‍ വെച്ചായിരുന്നു വിതരണം.

ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ 2527 കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കുന്നത്.

വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ബിന്ദു സജി നിര്‍വ്വഹിച്ചു. ഷെറിന്‍ ടീച്ചര്‍ ഏറ്റുവാങ്ങി. മിഥുന്‍ ടി.വി നിഖില്‍ നരിനട, നന്ദു കറ്റോടി എന്നിവര്‍ സന്നിഹിതരായിരുന്നു.