ലഹിരി മരുന്നു മാഫിയക്ക് തടയിടാന്‍ മേപ്പയൂരില്‍ നര്‍കോട്ടിക് പരിശോധന; പ്രത്യേക നര്‍കോട്ടിക് പരിശീലനം ലഭിച്ച രാഗി എന്ന പൊലീസ് നായയും പങ്കാളിയായി


top1]

മേപ്പയൂര്‍: മേപ്പയൂര്‍ ടൗണില്‍ സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് പരിശോധന നടത്തി. ടൗണിലും പരിസരങ്ങളിലും ലഹിരി മരുന്നു മാഫിയക്ക് തടയിടാനായാണ് പരിശോധന.

പ്രത്യേക നര്‍കോട്ടിക് പരിശീലനം ലഭിച്ച രാഗി എന്ന പൊലീസ് നായയും പരിശോധനയില്‍ പങ്കാളിയായി.

മേപ്പയൂര്‍ ഹൈസ്‌കൂള്‍ പരിസരം, ടൗണ്‍, ചെറുവണ്ണൂര്‍, മുയിപ്പോത്ത് എന്നീ സ്ഥലങ്ങളിലും കടകള്‍ കേന്ദ്രീകരിച്ചു ലഹരി മരുന്ന് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന.

പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. എസ്.ഐമാരായ പി.അതുല്യ, കെ.പി ബാബു, കെ.സുരേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

summary: narcotics investigation was conducted in meppayur town under the leadership of CI K Unnikrishnan