ലഹരി കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്ക് രണ്ടുവര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കുന്നു; തീരുമാനം ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും. പിടിക്കപ്പെടുന്നവരില്‍ നിന്ന് ഇനി കുറ്റം ആവര്‍ത്തിക്കില്ലെന്ന് ബോണ്ട് വാങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വിവിധ ഭാഗങ്ങളില്‍ ലഹരി സംഘങ്ങള്‍ വ്യാപകമാണ്. പേരാമ്പ്ര ടൗണിലും പരിസരങ്ങളിലും ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്ന പരാതി പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. പേരാമ്പ്ര ടൗണ്‍, ബസ്റ്റാന്‍ഡ് പരിസരം, മരക്കാടി മേഖല, പൈതോത്ത് റോഡ്, ബൈപ്പാസ് റോഡിലെ ആളൊഴിഞ്ഞ മേഖലകള്‍ എന്നിവിടങ്ങളില്‍ ലഹരി മാഫിയയുടെ ഏജന്റുമാര്‍ തമ്പടിക്കുകയാണ്. കൊയിലാണ്ടിയിലും ലഹരി മാഫിയ സജീവമാണ്. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇവരുടെ കെണിയില്‍ വീഴുന്നത്.