കൊടിയേറി; നരയംകുളം തൈക്കണ്ടിമീത്തൽ ഭഗവതികാവിൽ തിറ ഉത്സവം ഏപ്രിൽ ഒമ്പതിനും, 10നും


പേരാമ്പ്ര: പേരാമ്പ്ര നരയംകുളം തൈക്കണ്ടിമീത്തൽ ഭഗവതികാവിൽ തിറ ഉത്സവത്തിന് കൊടിയേറി.

ഏപ്രിൽ ഒമ്പത്, 10 തീയതികളിലാണ് തിറ ഉത്സവ ആഘോഷം നടക്കുന്നത്.

കാവുണർത്തൽ, നാഗപൂജ, ഇളനീർക്കുലമുറി, അന്നദാനം, ദീപാരാധന, ഭഗവതിത്തിറ, ഗുളികൻവെള്ളാട്ട്, ഗുരുതി, ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, കാളി തിറകൾ എന്നിവയുണ്ടാകും.