മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു


മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്.

വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, വിനീത് എന്നിവർ 60 അടി താഴ്ചയുള്ള കിണറിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

വായുസഞ്ചാരം ഇല്ലാത്ത കിണറായതിനാൽ ശ്വസിക്കാനായുള്ള ബി.എ സെറ്റ് ഉപയോഗിച്ച് ഇറങ്ങിയാണ് ഷിബുവിനെ റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയർ ഫോഴ്സ് പുറത്തെടുത്തത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റെയും പേരാമ്പ്ര സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ.ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റാഷിദ്,
ഇർഷാദ്, നിധിപ്രസാദ് ഇ.എം, അരുൺ എസ്, മനോജ്, സജിത്ത്, ഹോംഗാർഡുമാരായ ബാലൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

പേരാമ്പ്ര ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഐ.ഉണ്ണികൃഷ്ണൻ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ കെ.ശ്രീകാന്ത്, വി.വിനീത്, ഷിജിത്ത് എ, സിദീഷ് വി.കെ, റിതിൻ. എസ്.കെ, അജേഷ്. കെ, ഹോംഗാർഡുമാരായ അജീഷ്. എ.സി, മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.