അറിവ് പകര്‍ന്ന് 80വര്‍ഷം; നരക്കോട് എ.എല്‍.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: നരക്കോട് എ.എല്‍.പി സ്‌കൂള്‍ 80ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വാര്‍ഷികാഘോഷവും പഠനോത്സവവും നടത്തി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശോഭ അധ്യക്ഷത വഹിച്ചു.

പൊയില്‍ ദാക്ഷായണി അമ്മ, ജി.എ.സി കുറുപ്പ് സ്മാരക എന്‍ഡോവ്‌മെന്റുകള്‍ മേലടി ബിപിസി അനുരാജ് വി വിതരണം ചെയ്തു. നഴ്‌സറി സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്കുള്ള ഉപഹാരം എസ്.എസ്.ജി ചെയര്‍മാന്‍ പി.കെ രാഘവന്‍ മാസ്റ്ററും എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ റിനിരാജ് എം എന്നിവരും വിതരണം ചെയ്തു.

ചടങ്ങില്‍ പ്രധാന അധ്യാപകന്‍ ഷാജു കെ.ജെ, സി.വി സുരേഷ്, കെ.ടി ഗോപകിഷോര്‍, എന്‍.എം ദാമോദരന്‍, വള്ളില്‍ രവീന്ദ്രന്‍, കെ.എം.എ അസീസ്, എം.കെ രാമചന്ദ്രന്‍, വി.സി ബിനീഷ് കുമാര്‍, പി പ്രസന്നകുമാരി, എം.കെ പവിത്രന്‍, ഷൈമ സി.കെ, റോസ്‌ന സി എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നഴ്‌സറി, സ്‌കൂള്‍ ഫെസ്റ്റ് അംഗനവാടി കലോത്സവം, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍ എന്നിവയും നടന്നു.