അഭ്യസ്ഥവിദ്യരായ യുവതി യുവാക്കള്‍ക്കായി നന്മണ്ട ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭ സംഘടിപ്പിച്ചു
നന്മണ്ട: അഭ്യസ്ഥവിദ്യരായ യുവതി യുവാക്കള്‍ക്കായി നന്മണ്ട ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകള്‍ പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമായുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിയാണ് നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചത്.
സരസ്വതീ വിദ്യാമന്ദിരം സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ പഞ്ചായത്ത് അംഗം സീമ തട്ടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ശശിധരന്‍, പഞ്ചായത്ത് സ്റ്റാഫ് അനുശ്രീ വിജയന്‍, അതുല്‍ ദാസ്, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് അംഗം അബിന്‍ രാജ് സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സാവിത്രി നന്ദി പറഞ്ഞു.