നന്മണ്ട പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്കു കീഴിൽ കുടിവെള്ള കണക്ഷന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (02-02-23) അറിയിപ്പുകൾ


­

കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോടിന് കീഴിൽ പ്രവർത്തിക്കുന്ന കാൻസർ സ്ക്രീനിംഗ് പദ്ധതിയിലേക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനത്തിനായി താത്പര്യപത്രം ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് www.etender.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0495 – 2374990
കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ എംപ്ലോയ്മെന്റ് കോച്ചിങ്ങ് പ്രോഗ്രാം, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം), മൊബൈൽ ഫോൺ സർവ്വീസിങ്ങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0495 2720250
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ വഖഫ് ട്രിബ്യൂണലില്‍ ഫെബ്രുവരിയില്‍ ഒഴിവ് വരുന്ന അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആൻഡ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിലേക്കായി 7 വര്‍ഷത്തിലധികം ആക്റ്റീവ് പ്രാക്ടീസ് അഭിഭാഷകരുടെ അപേക്ഷ ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണിക്കുള്ളില്‍ കോഴിക്കോട് കലക്ടറേറ്റില്‍ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തിയ്യതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ, എന്‍റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു.
പകർപ്പുകൾ ഹാജരാക്കണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റി സ്കാറ്റേർഡ് വിഭാഗം പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് വിഹിതമടവ് വരുത്തികൊണ്ടിരിക്കുന്ന തൊഴിലാളികളുടെ പൂർണമായ വിവരശേഖരണത്തിനായി തൊഴിലാളികൾ അവരവരുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, വിഹിതമടവ് രേഖപ്പെടുത്തിയ പാസ്ബുക്ക്, ഇശ്രം കാർഡ് എന്നിവയുടെ പകർപ്പുകൾ ഫെബ്രുവരി 20-നുളളിൽ കോഴിക്കോട് ചെറൂട്ടി റോഡിലുള ഓഫീസിൽ ഹാജരാക്കണമെന്ന് ചെയർമാൻ അിറയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0495-2366380,0495-2975274 ,0495-2765274
ഒറ്റത്തവണ തീർപ്പാക്കൽ
ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നം: ബി2-20891/2021/സി ഇ ഐ തിയ്യതി 02-11-2022 ലെ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് കാലാവധി കഴിഞ്ഞ ലിഫ്റ്റ്/ എസ്കലേറ്റർ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310/- രൂപ (ലിഫ്റ്റ് ഒന്നിന്) ഒടുക്കി ലൈസൻസ് പുതുക്കി നൽകുന്നതിനുളള നടപടികൾ തുടരുകയാണ്. അപേക്ഷ സ്വീകരിക്കുന്നത്തിനുള്ള സമയ പരിധി ഫെബ്രുവരി 9 വരെയാണ്. ഉപഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952950002
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇ.സി.ജി ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ വി എച്ച് എസ് ഇ, കാർഡിയോവാസ്കുലർ ടെക്നോളജിയിലുളള ഡിപ്ലോമ, മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് ഗവ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഇ.സി.ജി/ടി എം ടി ടെക്നീഷ്യനായി 3 വർഷത്തെ പ്രവൃത്തി പരിചയം.പ്രായ പരിധി 18 വയസ്സിനും 36 നുമിടയിൽ. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6 ന് രാവിലെ 11.00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഓഫീസിൽ എത്തിച്ചേരണം.
ജൽ ജീവൻ മിഷൻ – കണക്ഷനുള്ള അപേക്ഷ
നന്മണ്ട ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്കു കീഴിൽ കുടിവെള്ള കണക്ഷൻ ആവശ്യമുള്ളവർ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെയോ വാർഡ് മെമ്പറെയോ സമീപിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകൾ ഫെബ്രുവരി 7 നു മുൻപായി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 8547638570
സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു
ഐ എച്ച് ആർ ഡി യുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് അപ്ലൈഡ് ‌സയൻസ് അയലൂരിൽ വിവിധ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം രജിസ്‌ട്രേഷൻ ഫീസായ രൂപ 150 /-(ജനറൽ ) ,രൂപ 100 /-(എസ്‌ സി / എസ്‌ ടി ) ഡി ഡിസഹിതം ഫെബ്രുവരി 8 ന് വൈകുന്നേരം 4 മണിക്ക് മുൻപ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 8547005029, 9495069307, 9447711279, 04923241766
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭ്യമാണ്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപു 33. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9846033001.
വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് ഫെബ്രുവരി ആറിന്
സംസ്ഥാന വിവരാവകാശ കമ്മിഷൻ ജില്ലയിൽ ഫെബ്രുവരി ആറിന് തെളിവെടുപ്പ് നടത്തും. അറിയിപ്പ് ലഭിച്ചിട്ടുള്ള രണ്ടാം അപ്പീൽ ഹരജിക്കാരും,പൊതുവിവരാധികാരികളും ഒന്നാം അപ്പീൽ മേധാവികളും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം മുമ്പാകെ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. ഓഫീസർമാർ തൽസ്ഥിതി വിവരണം കൂടി ഹാജരാക്കണം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ടു മണിക്ക് തെളിവെടുപ്പ് ആരംഭിക്കും.
തുല്യതാ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിലേക്കും (2023-24,) ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിലേക്കും (2023-25) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ അപേക്ഷിക്കാം. ഹയർസെക്കണ്ടറി തുല്യത കോഴ്സിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് തുല്യതാ പഠനം. ഹയർസെക്കണ്ടറി തുല്യതയ്ക്ക് ഒന്നാം വർഷം 2600/-രൂപയും, പത്താം തരം തുല്യതയ്ക്ക് 1950/- രൂപയുമാണ് ഫീസ്. പട്ടികജാതി /പട്ടിക വർഗ്ഗ / ട്രാൻസ്ജെന്റർ/ ഭിന്നശേഷി വിഭാഗക്കാർക്ക് രേഖകൾ ഹാജരാക്കിയാൽ കോഴ്സ് ഫീസ് സൗജന്യമാണ്.
പത്താംതരം തുല്യതയ്ക്ക് ചേരുന്നതിന് കുറഞ്ഞ പ്രായപരിധി 17 വയസ്സും, ഹയർസെക്കണ്ടറി തുല്യതയ്ക്ക് 22 വയസ്സുമാണ്. പത്താം തരം പ്രവേശനത്തിന് ഏഴാം ക്ലാസ്സും, ഹയർസെക്കണ്ടറിക്ക് പത്താം തരംവും വിജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടത്തുന്ന സമ്പർക്ക പഠന ക്ലാസ്സുകളിൽ പങ്കെടുത്ത് പഠനം പൂർത്തീകരിക്കുന്നവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയും ഹയർസെക്കണ്ടറി ബോർഡ് നടത്തുന്ന ഹയർസെക്കണ്ടറി തുല്യതാ പരീക്ഷയും എഴുതാം. വിജയിക്കുന്നവർക്ക് പി.എസ്.സി. അംഗീകരിക്കുന്ന തുടർ പഠനത്തിന് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ നൽകും.
കുടുംശ്രീ, ആശാവർക്കർ, തൊഴിലുറപ്പ്, തുടങ്ങിയ വിഭാഗങ്ങളിലെ അംഗങ്ങൾക്കും അവസരം പ്രയോജനപ്പെടുത്താം. ട്രാൻസ്ജെന്റർ വിഭാഗത്തിന് സ്കോളർഷിപ്പ് അനുവദിക്കും.പത്താംതരം, ഹയർസെക്കണ്ടറി തുല്യത കോഴ്സിന് പുറമേ സാക്ഷരത, നാലാംതരം, ഏഴാംതരം കോഴ്സുകളിലേക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സാക്ഷരതാ പ്രേരക്മാർ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. www.literacymissionkerala.org എന്ന സൈറ്റിൽ നിന്നും ഫീസ് അടക്കാനുള്ള ചെലാൻ ഡൗൺലോഡ് ചെയ്ത് തുക എസ്.ബി. ഐ ബാങ്കിൽ അടച്ച ശേഷം kslma.keltron.in എന്ന സൈറ്റിലൂടെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പ്രിന്റ ഔട്ട് ചെലാൻ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷൻ ഓഫീസിലോ, തദ്ദേശ സ്വയംഭരണസ്ഥപനങ്ങളിൽ പ്രവർത്തിക്കുന്ന വികസന/തുടർവിദ്യാകേന്ദ്രങ്ങളിലോ ഹാജരാക്കി രജിസ്ട്രേഷൻ അപ്രൂവൽ നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04952370053
സ്കൂളുകളുടെ സുരക്ഷിതത്വം: 5.5 കോടിയുടെ സമഗ്ര ശിക്ഷാ പദ്ധതി
ജില്ലയിലെ 69 സ്കൂളുകളിൽ ചുറ്റുമതിലുകൾ നിർമ്മിച്ച് സുരക്ഷിതത്വം ഒരുക്കാൻ സമഗ്ര ശിക്ഷയുടെ പദ്ധതി. ഇതിനായി 5.5 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ. കെ അബ്ദുൾഹക്കിം അറിയിച്ചു. ടോയ്ലറ്റ് നിർമ്മാണം, സ്കൂൾ കെട്ടിട നവീകരണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കൽ എന്നീ പദ്ധതികൾക്കും ലഭ്യത അനുസരിച്ച് ഫണ്ട് അനുവദിക്കും.
ജില്ലയിലെ മുഴുവൻ അംഗീകൃത പ്രീ- പ്രൈമറികളും ശിശു സൗഹൃദ ക്ലാസ്സ് മുറികളും കളി ഉപകരണങ്ങളും കൊണ്ട് സമ്പന്നമാക്കുന്ന ബിഎഎൽഎ (ബിൽഡിംഗ് ആസ് എ ലേർണിംഗ് എയിഡ് ) പദ്ധതിയുടെ ഭാഗമായി 2 കോടി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 28 പ്രീ- പ്രൈമറി സ്കൂളുകൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിലെ 45 പ്രീ- പ്രൈമറികൾ ഹൈടെക് ആയി മാറുമെന്നും ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ അറിയിച്ചു. 17 സ്കൂളുകൾക്ക് 10 ലക്ഷം രൂപ വീതം കഴിഞ്ഞ വർഷം അനുവദിച്ചതിന് പുറമെയാണ് 28 സ്കൂളുകളെ കൂടി ഈ വർഷം പദ്ധതിയുടെ ഭാഗമാക്കിയത്.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്
ജില്ലയിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 15 കക്കറമുക്ക് ഡിവിഷനിൽ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ സംവരണ വാർഡാണ് കക്കറമുക്ക്.
ഉപതിരഞ്ഞെടുപ്പിന് നാമ നിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒൻപതാണ്. ഫെബ്രുവരി പത്തിന് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13 ആണ്.
പോളിംഗ് സാമഗ്രികളുടെ വിതരണം ഫെബ്രുവരി 27ന് നടത്തും. മാർച്ച് 1 ന് രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
ജില്ലയിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടർ കെ ഹിമയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കാൻ വരണാധിക്കാരിക്ക് നിർദേശം നൽകി. നോമിനേഷൻ വിവരങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭ്യമാക്കും. ഉപതിരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകുമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ചെറുവണ്ണൂർ കക്കറമുക്കിലെ അൽ അമീൻ പബ്ലിക് സ്കൂളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും. പോളിംഗ് വിതരണ- സ്വീകരണ -സ്ട്രോങ്ങ് റൂമും വോട്ടെണ്ണൽ കേന്ദ്രവും ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററാണ്.
യോഗത്തിൽ എ ഇ ഒ ഓഫീസ് മേലടിയിലെ സീനിയർ സൂപ്രണ്ടും വരണാധികാരിയുമായ ഷാജു എ.ജി, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയും ഉപവരണാധികാരിയായ രാമചന്ദ്രൻ എം തുടങ്ങിയവർ പങ്കെടുത്തു.