ശീതളിന്റെ പഠനം ഇനി ജര്‍മ്മനയിലാണ്; നമസ്‌തേ പ്ലസ് പ്രോജക്ട് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി കടിയങ്ങാട് സ്വദേശിനി, പ്രതിമാസം ലഭിക്കുക 861 യൂറോ


പേരാമ്പ്ര: ഇന്‍ഡോ-ജര്‍മന്‍ സഹകരണത്തിന്റെ ഭാഗമായുള്ള നമസ്‌തേ പ്ലസ് പ്രൊജക്ട് സ്‌കോളര്‍ഷിപ്പിന് കടിയങ്ങാട് ആയനിക്കുന്നുമ്മല്‍ ശീതള്‍ സന്തോഷ് തെരഞ്ഞെടുക്കെപ്പെട്ടു. എ.കെ.സന്തോഷിന്റെയും കെ.സിന്ധുവിന്റെയും മകളാണ് ശീതള്‍. എ.കെ.ശ്രീധരന്‍ മാസ്റ്ററുടെ ചെറുമകള്‍ കൂടിയാണ് ശീതള്‍.

അഖിലേന്ത്യാതലത്തില്‍ ഏഴ് വിദ്യാത്ഥികളാണ് ഈ ബഹുമതിക്ക് അര്‍ഹരായത്. ഉപരിപഠന ഗവേഷണത്തിന് പ്രതിമാസം 861 യൂറോ ശീതളിന് ലഭിക്കും.

ശീതള്‍ ഇപ്പോള്‍ ദില്ലി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ഭാഷ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുകയാണ്. ജര്‍മനിയിലെ യൂനിവേഴ്‌സിറ്റി ഓഫ് ഗോട്ടിംഗനിലാണ് ഇംഗ്ലീഷ് സാഹിത്യത്തെയും സംസ്‌ക്കാരത്തെയും കുറിച്ച് ഉന്നത പഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.