ഉല്ലാസ യാത്രയ്ക്ക് പിന്നാലെ തീര്‍ത്ഥാടന യാത്രയും ഒരുക്കി കെ. എസ്. ആര്‍.ടി.സി; താമരശ്ശേരി ഡിപ്പോയുടെ നാലമ്പല യാത്ര ജൂലായ് 18ന്; വിശദാംശങ്ങള്‍ അറിയാം
താമരശ്ശേരി : കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കേന്ദ്രീകരിച്ചുള്ള പ്രഥമ നാലമ്പല ദര്‍ശനയാത്ര ജൂലായ് 18ന് രാവിലെ പത്ത് മണിയ്ക്ക് ഡിപ്പോ പരിസരത്തു നിന്ന് ആരംഭിക്കും.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, കൂടല്‍ മാണിക്യം ഭരതസ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് 20ന് പുലര്‍ച്ചെ നാലുമണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര.
സൂപ്പര്‍ ഫാസ്റ്റിന് 780 രൂപയും സൂപ്പര്‍ ഡീലക്‌സ് എയര്‍ബസിന് 1000രൂപയുമാണ് യാത്രാനിരക്ക്. ബുക്കിങ്ങ് ഫോണ്‍ നമ്പര്‍ 9846100728.
20,31 തീയ്യതികളിലും നാലമ്പല യാത്രയുണ്ടാവുന്നതാണ്. 24ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക പില്‍ഗ്രിം ടൂര്‍ സര്‍വീസും സംഘടിപ്പിക്കുന്നുണ്ട്. ബുക്കിങ്ങ് അനുസരിച്ച് തുടര്‍ന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ഉണ്ടായിരിക്കുന്നതാണ്.