പ്രകൃതിയെ അടുത്തറിഞ്ഞ് മുന്നോട്ട്; വടകര കടത്തനാട് കോളേജില്‍ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി
വടകര: കീഴല്‍ കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നക്ഷത്ര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി വൃക്ഷ തൈ നട്ടുകൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി, അമൂല്യങ്ങളായ സസ്യങ്ങളെ സംരക്ഷിച്ചു ജീവന് ഊർജം നൽകുക എന്ന ലക്ഷ്യവുമായി കോളേജ് ക്യാമ്പസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന വന്നവത്കരണത്തിന്റെ ഭാഗമായാണ് നാച്വര്‍ ക്ലബിന്റെ നേതൃത്വത്തില്‍ കോളേജിൽ നക്ഷത്ര വന നിര്‍മിതിക്ക് തുടക്കം കുറിച്ചത്.
കോളേജ് മാനേജിങ് ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി കണ്ടൊത്തു കുമാരൻ, പ്രിൻസിപ്പൽ ഡോ.കെ.സി ബബിത, ഫൺ വേണ്ടർ എം.ഡി ഹസ്‌കർ, ശ്രീരാമൻ നമ്പൂതിരി, പി.പി രാജൻ, മുഹമ്മദ് പൂറ്റൊൽ, എസ്.ബി ബിതുല, രേഷ്മ കുഞ്ഞിരാമൻ, നിരഞ്ജൻ നാരായണൻ, ആദിത്യ രാജീവ് എന്നിവർ പ്രസംഗിച്ചു.
Description: Nakshatra Vanam Project started in Vadakara Kadthanad College