അഭിവൃദ്ധിക്ക് ന​ഗ്നപൂജ; താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ


താമരശ്ശേരി: യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.

കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ യുവതിക്കും ഭർത്താവിനും ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ​ഗൾഫിൽ പോകുന്ന കാര്യങ്ങൾ എളുപ്പമാക്കാനും കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനും ന​ഗ്ന പൂജ നടത്തിയാൽ മതിയെന്ന് പ്രകാശൻ യുവതിയുടെ ഭർത്താവിനോട് പറഞ്ഞു. തുടർന്ന് യുവതിയെ പൂജയ്ക്ക് നിർബന്ധിക്കുകയും ദേഹോപദ്രവം ഏല്പിച്ചുമെന്നാണ് പരാതിയിലുള്ളത്.