കോളേജിൽ നിന്ന് അസൂഖമാണെന്ന് പറഞ്ഞു വീട്ടിൽ വന്നു, സുഹൃത്തുക്കൾക്ക് സന്ദേശമയച്ചശേഷം തൂങ്ങിമരിച്ചു; തുറയൂരിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്


തുറയൂർ: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെെസയെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിന്റെ വാതിൽ പൊളിച്ച് നെെസയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളേജിൽ നിന്ന് തിരികെയെത്തി യൂണിഫോം പോലും മാറ്റാതെയാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല.

സജിയുടെയും ഇന്ദുലേഖയുടെയും മകളാണ്. നേഹ സഹോദരിയാണ്. മണിയൂർ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥിനിയാണ് നെെസ. കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ചിത്രം: തുറയൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എളാച്ചിക്കണ്ടി നെെസ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Summary: Naisa came home from college saying that she was sick. She sent a message to her friends and hanged herself.