ഇത് അഭിമാനം; മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയ നടുവണ്ണൂര്‍ പഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാര്‍ക്കും നാളെ പൗര സ്വീകരണം
നടുവണ്ണൂര്‍: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നടുവണ്ണൂര്‍ പഞ്ചായത്തിന്. നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായ പഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാര്‍ക്കും നാളെ നടുവണ്ണൂരില്‍ പൗര സ്വീകരണം ഒരുക്കും.
രാവിലെ 11:30 നാണ് സ്വീകരണം. ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എം.എല്‍.എ കെ.എം.സച്ചിന്‍ദേവ് ജീവനക്കാരെ ആദരിക്കും.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുക്കും.