നടുവണ്ണൂരിലെ കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി പ്രവാസി കൂട്ടായ്മ; പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തിലുള്ള 50ലേറെ രോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി ‘നടുവണ്ണൂരകം’ കൂട്ടായ്മ
നടുവണ്ണൂര്‍: യു.എ.ഇയിലെ നടുവണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മ കിടപ്പുരോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി. ‘നടുവണ്ണൂരകം’ കൂട്ടായ്മയാണ് നടുവണ്ണൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തിലുള്ള 50ലേറെ കിടപ്പുരോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍ ഓണകിറ്റുകള്‍ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂരിന്റെ ക്ഷേമവികസന കാര്യങ്ങളില്‍ ദേശത്തെ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും നടുവണ്ണൂരകം കൂട്ടായ്മ ഈ അര്‍ത്ഥത്തില്‍ മികച്ച സംഭാവനകള്‍ നാടിന് നല്‍കുന്നുവെന്നും പ്രസിഡണ്ട് പറഞ്ഞു.
നടുവണ്ണൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രസിഡണ്ട് മലോല്‍ പി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നടുവണ്ണൂരകത്തെ പ്രതിനിധീകരിച്ച് ഉമ്മര്‍ കോയ ഒതയോത്ത്, കെ.പി ഹഫ്‌സല്‍, സമീര്‍ മേക്കോത്ത്, നൗഷാദ് മന്ദങ്കാവ് എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ കൈമാറി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന്‍ ടി.സി സുരേന്ദ്രന്‍, പി.കെ നാരായണന്‍ മാസ്റ്റര്‍, എം.കെ ബാബു, ഇബ്രാഹിം മാസ്റ്റര്‍ മണോളി, അബ്ദുള്ള മാസ്റ്റര്‍ കേരിത്താഴ, അബ്ദുറഹ്‌മാന്‍ തിരുമംഗലത്ത്, യു.കെ ഇസ്മായില്‍, സി.എം നാരായണന്‍, ടി.എച്ച് പത്മനാഭന്‍, കേരിത്താഴ മൊയ്തുമാസ്റ്റര്‍, സുധന്‍ പി. മന്ദങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.
summary: naduvannur non resident association provided onakit to inpatients