കുട്ടികൾക്ക് മികവുറ്റവരാവാൻ; പഠനോത്സവവുമായി നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ


നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജ്ന അക്സർ പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ഷഹർ ബാനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ യു.എം. രമേശൻ, മണോളി ഇബ്രാഹിം മാസ്റ്റർ, സനിൽ കെ.എസ്, കെ. മുബീർ, എ. ശില്പ, ശരണ്യ ബി.എസ്, എൻ. അൻസില, ടി.പി. അനഘ, കെ. റഷിന
എന്നിവർ സംസാരിച്ചു.

പഠനോത്സവത്തിന്റെ ഭാഗമായി ദൃശ്യാവിഷ്കാരങ്ങൾ കവിതാലാപനം, ലഘുപരീക്ഷണങ്ങൾ, ഗണിതരൂപങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.