നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവം: പ്രതികള്‍ പിടിയിൽ, അറസ്റ്റ് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ


നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചൊക്ലി കരിയാട് സൗത്ത് സ്വദേശികളായ കേളു ചെട്ട്യാന്റവിട സനൂപ് (32) നവരംഗം വീട്ടിൽ ശരത് (33) എന്നിവരെയാണ് നാദാപുരം സിഐ ഇ.വി ഫായിസ് അലി അറസ്റ്റ് ചെയ്തത്.

അക്രമത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ പ്രതികൾ പോലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ്‌ നാദാപുരം പേരോടിന് സമീപം വെച്ച് പ്രതികളെ പോലീസ് പിടിച്ചത്‌. കസ്റ്റഡിയിലെടുത്ത പ്രതികളെ ആശുപത്രി ജിവനക്കാർ ജീവനക്കാര്‍ തിരിച്ചറിഞ്ഞു.

ഇന്നലെലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ചെവി അടഞ്ഞെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ പ്രതികള്‍ ക്വാഷ്വാലിറ്റി ഡ്യൂട്ടിയിണ്ടായിരുന്നു ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത് കൃഷ്ണയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. വയനാട്ടില്‍ നിന്നാണ് വരുന്നതെന്നും കുറ്റ്യാടി ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മരുന്ന് കിട്ടിയില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ മരുന്ന് എഴുതി നല്‍കുകയും ചെയ്തു.

എന്നാല്‍ മരുന്ന് കൊടുക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനോട് കൂടെ വന്ന ആള്‍ക്കും ചെവി അടഞ്ഞിട്ടുണ്ടെന്നും, അയാള്‍ക്കും മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒ.പി ടിക്കറ്റ് എടുക്കാതെ മരുന്ന് തരില്ലെന്ന് നഴ്‌സുമാര്‍ പറഞ്ഞതോടെ പ്രതികള്‍ ഉച്ചത്തില്‍ ബഹളം വക്കുകയായിരുന്നു. പിന്നാലെ ബഹളം കേട്ട് എത്തിയ ഡോക്ടര്‍ ഭരത് കൃഷ്ണയെ ഇവര്‍ അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു.