നാദാപുരം പുളിയാവ് ​ഗവ.എൽ.പി സ്കൂൾ – പൊമ്പ്ര റോഡ് നാടിന് സമർപ്പിച്ചു; റോഡ് നിർമ്മിച്ചത് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി


നാദാപുരം: പുളിയാവ് ​ഗവ.എൽ.പി.സ്കൂൾ – പൊമ്പ്ര റോഡ് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്​ഘാടനം നിർവ്വഹിച്ചു. നാദാപുരം ഡിവിഷൻ മെമ്പർ സി.വി.എം നജ്മ അധ്യക്ഷത വഹിച്ചു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം മുഖ്യാതിഥിയായി. സ്ഥിരം സമിതി ചെയർമാൻ സുബൈർ പാറേമ്മൽ മുസ്ല കെ.എം, ഒ.വി.കുഞ്ഞമ്മദ്, ടി.കെ മൊയ്തു ഹാജി, ഒ പി അമ്മത് ഹാജി, റഫീഖ് കുനിയിൽ, അമ്മത് വയലോളി, കെ.ഹമീദ്. റാഫി.വി.കെ, അഷ്റഫ് ഒറുവയിൽ , സാബിത്ത് ഒ.വി, ജാബിർ, റജ്നത്ത് കെ തുടങ്ങിയവർ സംസാരിച്ചു.