നാദാപുരം പാറക്കടവ് വൻ ലഹരി മരുന്ന് വേട്ട; യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ


നാദാപുരം: പാറക്കടവ് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവും
യുവതിയും പിടിയിൽ. വയനാട് സ്വദേശി മുഹമ്മദ് ഇജാസ് (26) , കമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരാണ് പിടിയിലായത്.

ഇന്നല രാത്രി പേരോട് -പാറക്കടവ് റോഡിൽ നടന്ന വാഹന പരിശോധനക്കിടെയാണ് 32 ഗ്രാം എം ഡി എം എയുമായി ഇരുവരും നാദാപുരം പോലീസിന്റെ പിടിയിലാകുന്നത്. ലഹരി കടത്താൻ ഉപയോ​ഗിച്ച കാർ പോലിസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് സേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Description: Nadapuram Parakkadav huge drug hunt; Two people, including the woman, were arrested