കുറ്റ്യാടിയിലും വടകരയിലും സ്ഥിരമായി മയക്ക് മരുന്ന് വ്യാപാരം; എംഡിഎംഎ വിൽപ്പനക്കിടെ നാദാപുരം സ്വദേശിയായ യുവാവിനെ പൊക്കി പോലീസ്
വടകര: എംഡിഎംഎ വിൽപ്പനക്കിടയിൽ നാദാപുരം സ്വദേശിയായ യുവാവ് പിടിയിൽ. നാദാപുരം വെള്ളച്ചാലിൽ വി സി ഷമീൽ (31) ആണ് പിടിയിലായത്. മയ്യന്നൂർ പാറയ്ക്ക് സമീപം എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടയിലാണ് വടകര പോലീസ് യുവാവിനെ പിടികൂടിയത്.
പ്രതിയിൽ നിന്നും 0.7മില്ലി ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കുറ്റ്യാടി, വടകര, വില്യാപ്പള്ളി, നാദാപുരം ഭാഗങ്ങളിൽ സ്ഥിരമായി മയക്ക് മരുന്ന് വ്യാപാരം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
വടകര എസ്ഐ എം കെ രഞ്ജിത്തും, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: nadapuram native arrested with mdma in vatakara