കുറ്റ്യാടിയില്‍ ബിൽഡിങ്ങിന് മുകളില്‍ അബദ്ധത്തില്‍ യുവാവ് കുടുങ്ങി; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന


കുറ്റ്യാടി: ബില്‍ഡിങ്ങിന് മുകളില്‍ കുടുങ്ങിയ യുവാവിനെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കുറ്റ്യാടി പാര്‍ക്ക് റെസിഡന്‍സി ഹോട്ടലിന് മുകളിലാണ്‌ സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തില്‍ മുറിയുടെ ജനവാതിലിന്റെ സ്ലൈഡ് ഡോറിന് പുറത്ത് കുടുങ്ങിയത്.

ഏറെ നേരം ശ്രമിച്ചിട്ടും അകത്തേക്ക് കടക്കാന്‍ സാധിക്കാതെ വന്നതോടെ ഹോട്ടലിലുള്ളവര്‍ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സേന ഉടന്‍ തന്നെ സ്ഥലത്തെത്തി ലാഡര്‍ ഉപോയഗിച്ച് യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചു.

നാദാപുരം ഗ്രേഡ് അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ സജി ചാക്കോയുടെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലിനീഷ് കുമാർ, ജ്യോതികുമാർ, അജേഷ് കെ, ആദർശ് വി.കെ, സന്തോഷ്‌.കെ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Description: Nadapuram Fire Department rescues youth trapped on top of building