കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
നാദാപുരം: കിണറ്റിൽ അകപ്പെട്ട പോത്തിനും കാനയിൽ കുടുങ്ങിയ പശുവിനും രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. കുറ്റ്യാടി കരണ്ടോട് ഹമീദിന്റെ ഉടമസ്ഥതയിലുള്ള പോത്ത് ആണ് പുല്ലു മേയുന്നതിനടിയിൽ വീടിനോട് ചേർന്ന ആൾമറ ഇല്ലാത്ത കിണറ്റിൽ അകപ്പെട്ടത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ വരുണിന്റെ നേതൃത്വത്തിലുള്ള സംഘം പോത്തിനെ രക്ഷപ്പെടുത്തി. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിച്ചു.
തുടര്‍ന്ന് 12.30ഓടെ കാനയില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി. അരൂർ ചേരാവൂർ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് രക്ഷപ്പെടുത്തിയത്. മേയുന്നതിനിടെ പശു കാനയില്‍ വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തുകയും ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശു വിനെ പുറത്തെത്തിക്കുകയും ചെയ്തു.
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സജി ചാക്കോയുടെ നേതൃത്വത്തില്‍ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ജിഷ്‌ണു, ആർ സ്വപ്നേഷ് എൻ.കെ, ജ്യോതികുമാർ സി. സി, പ്രബീഷ്, പ്രജീഷ്. പി, അഭിനന്ദ, എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Description: Nadapuram Agni Rakshasena rescues the buffalo and the cow stuck in the river