എന്റെ വള്ളിക്കാട് ശുചിത്വ വള്ളിക്കാട്; വിളംബര ജാഥയിൽ പങ്കെടുത്ത് നിരവധി പേർ


വള്ളിക്കാട്: നവംബർ ഒന്നിന് ശുചിത്വ നഗരമായി വള്ളിക്കാടിനെ പ്രഖ്യാപിക്കും. എന്റെ വള്ളിക്കാട് ശുചിത്വ വള്ളിക്കാട് പ്രഖ്യാപനത്തിന് മുന്നോടിയായി വിളംബര ജാഥ നടന്നു. ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ മാസ്റ്റർ, കെ.മധുസൂദനൻ , ശ്യാമള പൂവേരി, വടകര ബ്ലോക്ക് പഞ്ചായത്തംഗം ഗീത മോഹൻ,പഞ്ചായത്ത് അംഗങ്ങൾ, ജനകീയ കമ്മിറ്റി അംഗങ്ങൾ, വരിശ്യക്കുനി സ്കൂൾ വിദ്യാർത്ഥികൾ, വി.ഇ.ഓ വീനീത, എച്ച്.ഐലാൻഷി, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങി നിരവധി പേർ ജാഥയിൽ സംബന്ധിച്ചു.

ഇതിന്റെ ഭാ​ഗമായി ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വള്ളിക്കാട് ടൗണിൽ ശുചീകരണം നടത്തും. ശുചീകരണത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, ഓട്ടോ റിക്ഷാ ഡ്രൈവർമാർ, ജനകിയ കമ്മിറ്റി അംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, രാഷ്ട്രിയ പാർട്ടി പ്രവർത്തകർ, യുവജന സംഘടനകൾ, ക്ലബ്ബുകൾ എന്നിവർ പങ്കെടുക്കും.