ജോലി കഴിഞ്ഞുള്ള യാത്രക്കിടയിൽ മരം വില്ലനായി, ജീവിതം വീൽചെയറിലായിട്ട് ഒന്നര വർഷം; കൂത്താളിയിലെ രാമദാസിന്റെ തുടർ ചികിത്സയ്ക്ക് നമുക്കും കെെകോർക്കാം…


കൂത്താളി: തുടർ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടി കൂത്താളിയിൽ വാടകയ്ക്ക് താമസിക്കുന്ന രാമദാസൻ എന്ന മുപ്പത്തിയാറുകാരൻ. മരം കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ നട്ടെല്ലിനേറ്റ സാരമായ പരിക്കാണ് രാമദാസിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകരിഞ്ഞത്.

ഒന്നര വർഷം മുൻപ് പാലേരിക്കടുത്തു വെച്ച് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവെ മഴയിലും കാറ്റിലും മരം കടപുഴകി വീണ് രാമദാസന്റെ നട്ടെല്ലിന് സരമായ പരിക്കേറ്റിരുന്നു. അപകടത്തിൽ പറ്റിയ പരുക്കിന്റെ ഗുരുതര അവസ്ഥയിൽ ശരീരം അരയ്ക്ക് താഴെ തളർന്നു. ഇതോടെ രാമദിസിന്റെ ജീവിതം വീൽചെയറിലായി.

രാമദാസും അച്ഛനും വർഷങ്ങൾക്ക് മുൻപ് കൂത്താളിയിൽ ഒരു വാടക മുറിയിൽ താമസിച്ചു കൂലി പണിചെയ്ത് ജീവിച്ച് വരികയായിരുന്നു. അപകടം നടക്കുമ്പോൾ പറക്കടവിൽ ഗർഭിണിയായ ഭാര്യയുടെ കൂടെ ഒരു വാടക വീട്ടിൽ കഴിയുകയാണ്. തുടർച്ചയായി വിദഗ്ദ ചികിത്സ നൽകിയാൽ മാറ്റം ഉണ്ടാകുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നു. എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുക എന്നത് രാമദാസിന്റെ കുടുംബത്തിന് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയതാണ്.

വീൽചെയറിൽ കഴിയുന്ന രാമദാസിനെയും പിഞ്ചു പെെതലിനെയും തനിച്ചാക്കി ജോലിക്ക് പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് രാമദിസിന്റെ ഭാര്യ. അറിയാവുന്ന കൂലിപ്പണിക്ക് പോകുവാൻ കഴിയാത്ത സാഹചര്യവും നിത്യച്ചിലവും, ചികിത്സയും എത്രനാൾ തുടരാൻ കഴിയും എന്നതിലുള്ള ആശങ്കയും രാമദാസനും കുടുംബത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് രാമദാസന്റെ തുടർ ചികിത്സയ്ക്ക് സാമ്പത്തികം കണ്ടെത്തുന്നതിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. നമുക്കും കെെകോർക്കാം ചിറകൊടിഞ്ഞ രാമദാസിന്റെ സ്വപ്നങ്ങൾക്കും ജീവിതത്തിനും കരുത്തുപകരാൻ.

അക്കൗണ്ട് നമ്പർ: 1100 5998 9269
IFSC code: CNRB0004086
G pay 7907404151

വിവരങ്ങൾക്ക് ബന്ധപ്പെടാം: 8086545192

Summary: koothali native Ramadasan seeks financial support for his treatment