800 പേര്‍ക്ക് അഞ്ച് വീതം 4000 കോഴികൾ, കായണ്ണക്കാർക്കിനി മുട്ടക്കായി മറ്റുപ്രദേശങ്ങളെ ആശ്രയിക്കേണ്ടിവരില്ല, മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി


കായണ്ണബസാർ: സ്ത്രീ ശാക്തീകരണവും മുട്ടയുല്‍പാദന വര്‍ധനയും ലക്ഷ്യമിട്ട് കായണ്ണ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് മുട്ടകോഴികള്‍ വിതരണം ചെയ്തു.

800 പേര്‍ക്ക് അഞ്ച് എന്ന തോതില്‍ 4000 കോഴികളെ വിതരണം ചെയ്തു. സര്‍ക്കാര്‍ അംഗീകൃത ഫാമുകളില്‍നിന്ന് വാങ്ങുന്ന കോഴികളെ സൗജന്യമായാണ് പഞ്ചായത്ത് നല്‍കുന്നത്.

പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി.ടി ഷീബ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടര്‍ വിജിത വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്‍ഷ, പി.സി. ബഷീര്‍, കെ.സി ഗാന, പി.വിനിയ, സി.കെ സുലൈഖ, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ.സി ശരണ്‍ എന്നിവര്‍ സംസാരിച്ചു.

Summary: Muttagramam project started in Kayanna Panchyat