ഘോഷയാത്രയും കലാപരിപാടികളും; ആഘോഷ നിര്‍ഭരമായി പാലേരി മുതുവണ്ണാച്ച ജി.എല്‍.പി സ്‌കൂള്‍ സ്വാതന്ത്ര്യദിന പരിപാടികള്‍


പേരാമ്പ്ര: പാലേരി മുതുവണ്ണാച്ച ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യധിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉപഹാരസര്‍പ്പനവും നടത്തി. കുട്ടികളുടെ ഘോഷയാത്രയും കലാപരിപാടികളും ആഘോഷത്തിന് നിറം കൂട്ടി.

ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ പൂര്‍വ വിദ്യാര്‍ത്ഥി എം.ഇ മുഹമ്മദ് ഇസ്മായിലിന് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍മാന്‍ പാലയാട് ബഷീര്‍ ഉപഹാരം നല്‍കി.

സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരത്തില്‍ വിജയിച്ച രക്ഷിതാക്കള്‍ക്കുള്ള ഉപഹാരം സമര്‍പ്പണം വാര്‍ഡ് മെമ്പര്‍മാരായ കെ.എം ഇസ്മായില്‍, കെ.ആര്‍ ആതിര എന്നിവര്‍ നിര്‍വഹിച്ചു. റിട്ട. സൈനികന്‍ അബ്ദുള്ള പുനത്തില്‍ കുട്ടികളുമായി സമ്മതിച്ചു

പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ.ആര്‍ ആതിര അധ്യക്ഷ്യം വഹിച്ചു പി.ടി.എ പ്രസിഡണ്ട് കരീം കൊടുമയില്‍ സ്വാഗതവും എച്ച്.എം ബാബുമാസ്റ്റര്‍ നന്ദി പറഞ്ഞു.

രാവിലെ 9 മണിക്ക് പ.ടി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ എച്ച്.എം ബാബുമാസ്റ്റര്‍ പതാക ഉയര്‍ത്തി. സ്‌കൂളിന് പുറവൂര്‍ പള്ളികമ്മിറ്റി നല്‍കിയ മിക്‌സര്‍ഗ്രൈന്‍ഡറും പി.ടി.എ പ്രസിഡണ്ട് നല്‍കിയ പ്രഷര്‍ കുക്കറും ചടങ്ങില്‍ എച്ച്.എം ബാബുമാസ്റ്റര്‍ ഏറ്റുവാങ്ങി.

summary: muthuvannavha glp school contacted independence day program