വൈദ്യുതി ചാർജ് വർധനവ്; അഴിയൂരിൽ പന്തംകൊളുത്തി പ്രകടനവുമായി മുസ്ലീം യൂത്ത് ലീഗ്
അഴിയൂർ: വൈദ്യുതി ചാർജ് വർധിപ്പിച്ച പിണറായി സർക്കാറിന്റെ പകൽ കൊള്ളക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി അഴിയൂർ ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ടി.സി.എച്ച് ജലീൽ , ഷാനീസ് മൂസ, സുനീർ ചോമ്പാല , ടി.കെ. ഫൈസൽ, സമദ് കെ , നൌഫൽ മുക്കാളി, സഫീർ പുല്ലമ്പി, റഹീസ് അഴിയൂർ, സഫ്വാൻ അഴിയൂർ, നസീർ നിച്ചു , ടി.ജി. റാഷിദ്, അഫ്നാസ് അപ്പു, ഹൈസം, റിഷാദ് മർഹബ , സലാവുദ്ധീൻ അയ്യൂബി, ഫജർ അഴിയൂർ എന്നിവർ നേതൃത്വം നൽകി.